ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പാഡി സീഡർ ഉപയോഗിച്ചുള്ള വിത്ത് വിതയ്ക്കലിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.ആർ. രാജേഷ് നിർവഹിച്ചു. പഞ്ചായത്ത് വികസന കാര്യ അദ്ധ്യക്ഷൻ കെ.കെ. സിജു അദ്ധ്യക്ഷനായി. തലക്കോട് മുരിക്കൽ വർഗീസിന്റെ പാടശേഖരത്തിലാണ് വിത്ത് വിതച്ചത്. കൃഷി ഓഫീസർ മഞ്ജു റോഷ്‌നി സീഡറിന്റെ പ്രവർത്തന രീതി കർഷകർക്ക് വിവരിച്ചു.