മൂവാറ്റുപുഴ: ഭാരതീയ വ്യാപാരി വ്യവസായി സംഘം എറണാകുളം ജില്ലാ നേതാക്കൾ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ പ്രസിഡന്റ് എൻ. വാസുദേവൻ, ജില്ലാ ജനറൽ സെക്രട്ടറി സി.ആർ. ലൻജീവൻ, ജില്ലാ സെക്രട്ടറി എം. ജി. അനൂപ് എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്. വ്യാപാരികളും വ്യവസായികളും ചെറുകിട കച്ചവടക്കാരും വഴിയോരക്കച്ചവടക്കാരും നേരിടുന്ന പ്രശ്നങ്ങൾ സംഘം മന്ത്രിയെ ബോധിപ്പിച്ചു. വ്യാപാരി സമൂഹത്തിന്റെ ക്ഷേമത്തിനും സമഗ്ര വികസനത്തിനുമുള്ള പ്രൊജക്ട് റിപ്പോർട്ട് കേന്ദ്രമന്ത്രിക്ക് നേതാക്കൾ കൈമാറി. വ്യാപാരി സമൂഹത്തിന്റെ ഉന്നമനത്തിന് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ കേരളത്തിലെ നടത്തിപ്പ് ചുമതല ബി.വി.വി.എസിനെ ഏൽപ്പിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ നേതാക്കൾ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.