
കാലടി: മലയാറ്റൂർ-നീലീശ്വരം പ്രദേശത്തുകാർ ദേവക് ബിനുവിന്റെ പേരിൽ ഇനി കൂടുതൽ അഭിമാനിക്കും. യു.ആർ.എഫ് ബുക്ക് ഓഫ് റെക്കാഡിൽ ഇടം നേടിയിരിക്കുകയാണ് രണ്ടാം ക്ലാസുകാരൻ ദേവക് ബിനു. വിദ്യാരംഭ ദിനത്തിൽ തന്റെ ഝാൻസി റാണി എന്ന കുതിരപ്പുറത്താണ് ദേവക് സ്കൂളിൽ എത്തിയത്. വാർത്ത അറിഞ്ഞ ബുക്ക് ഓഫ് റിക്കാർഡ്സ് വണ്ടർ കിഡ്സ് അവാർഡിന് ദേവകിനെ തിരഞ്ഞെടുത്തു.
നീലീശ്വരം പറക്കാട്ട് കുടുംബാംഗമായ പിതാവ്കുമാറും മാതാവ് ശ്രുതിയും ആന്റി പ്രീതിയും മാമൻ പ്രകാശനും പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേനും ചേർന്ന് രാവിലെ 9.30നു കുതിര സവാരി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് മലയാറ്റൂർ പള്ളിയിൽ ഫാ.വർഗീസ് മണവാളൻ സ്വീകരണം നൽകും. ടോളിൻസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ അവാർഡ് വിതരണവും നടക്കും. ബെന്നി ബെഹനാൻ എം.പി അടക്കം ദേവക് ബിനുവിനെ സ്വീകരിക്കാൻ എത്തും.