ചോറ്റാനിക്കര: മുളന്തുരുത്തി ആരക്കുന്നം എ.പി. വർക്കി മിഷൻ ഹോസ്പിറ്റലും കൊച്ചി വി.പി.എസ് ലേക്ക്ഷോർ ഹോസ്പിറ്റലും സംയുക്തമായി നട്ടെല്ല് രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. 10ന് രാവിലെ 9 മുതൽ 4 വരെ എ.പി. വർക്കി മിഷൻ ഹോസ്പിറ്റലിൽ നടക്കുന്ന ക്യാമ്പിൽ സ്കോളിയോസിസ് രോഗികൾ (നട്ടെല്ലിന് വളവ് ഉള്ളവർ), നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടവർ, കീഹോൾ സർജറിയെക്കുറിച്ച് വിദഗ്ദ്ധ അഭിപ്രായം തേടുന്നവർ, കൈകളിലും കാലിലും തരിപ്പ് അനുഭവപ്പെടുന്നവർ, നട്ടെല്ലിന്റെ പ്രശ്നങ്ങളിൽ വിദഗ്ദ്ധ അഭിപ്രായം തേടുന്നവർ എന്നിവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. സൗജന്യ കൺസൾട്ടേഷൻ, രക്തപരിശോധന, എക്സ്റേ, സ്കാനിംഗ് തുടങ്ങിയവയ്ക്ക് 10 ശതമാനം ഇളവും കൊച്ചി വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ സൗജന്യ നിരക്കിൽ നട്ടെല്ല് ശസ്ത്രക്രിയയും ലഭിക്കും. വിവരങ്ങൾക്ക്: 75590 20099