പെരുമ്പാവൂർ: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) പെരുമ്പാവൂർ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി സി.എം. അബ്ദുൾ കരിം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.സി. മായ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി യു. ഗോപി, നഗരസഭ കൗൺസിലർ സി.കെ. രൂപേഷ്‌കുമാർ, സി.വി. ഹരീഷ് കുമാർ, കെ.സി. മനോജ്, ബി. മണി, സൂരജ് കെ. കൃഷ്ണ, പി.എസ്. സുബിൻ, കെ. രാജൻ എന്നിവർ സംസാരിച്ചു.