അങ്കമാലി: ആരോഗ്യ സർവകലാശാലയുടെ ബാച്ചിലർ ഒഫ് സയൻസ് ഇൻ ഒപ്‌റ്റോമെട്രി പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകളും ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പിയിൽ രണ്ടാം റാങ്കും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് കീഴിലെ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിന് (ലിംസാർ).
ബി. എസ്. സി. ഒപ്ടോമെട്രി 2018 ബാച്ചിലെ ബി.എസ്. ആരതി, കെ.ഡി. അനഘ എന്നീ വിദ്യാർത്ഥികൾക്കാണ് യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ ലഭിച്ചത്. ബി.എസ്.സി ഒപ്റ്റോമെട്രിയിൽ ഒന്നാം റാങ്ക് നേടിയ ആരതി തിരുവനന്തപുരം ജില്ലയിലെ തിരുമല സ്വദേശിനിയായ ഷാജിയുടേയും ബീന റാണിയുടെയും മകളാണ്. രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനഘ കൊടുങ്ങല്ലൂർ സ്വദേശിനിയായ ദീപക് , ജീജ ദീപക് എന്നിവരുടെ മകളും.
ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോണ ഷാജി 2016 ബാച്ചിലെ വിദ്യാർഥിയാണ്. ഐമുറി കളംപാട്ട് പറമ്പിൽ ഷാജി ജോർജിന്റെയും ടാബി ഷാജിയുടെയും മകളാണ്.