മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ കീഴിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു . ബാലസാഹിത്യകാരിയും അദ്ധ്യാപികയുമായ തസ്മിം ഷിഹാബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജേക്കബ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫൽ പഠന ക്യാമ്പ് നയിച്ചു. ലൈബ്രറി സെക്രട്ടറി സമദ് മുടവന, പി.എ.അബ്ദുൽ സമദ്, മോഹിഷ അഭിലാഷ്, ലിസി ജോളി, രസ്ന അസ്ലം, ലൈബ്രറി എക്സിക്യൂട്ടീവ് അംഗം സിജു വളവിൽ എന്നിവർ സംസാരിച്ചു. ബാലവേദി ഭാരവാഹികളായി ഫൈഗ അസ്ലം (പ്രസിഡന്റ് ), ഗൗതം കൃഷ്ണ (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.