കാലടി: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പുതിയേടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹരിതം സഹകരണ പദ്ധതിക്ക്
കീഴിൽ 100 ഒട്ടുമാവിൻ തൈകൾ വിതരണം ചെയ്തു. സഹകരണ സംഘം ആലുവ എ.ഡി. കെ. ടി. ഹരിദാസ് വിതരണോദ്‌ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി. ഐ. ശശി അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ എം.ജി. ശ്രീകുമാർ, ഷീജ രാജൻ, ഗൗരി ശിവൻ, കെ.കെ.രാജേഷ് കുമാർ,ബാങ്ക് സെക്രട്ടറി പി.എ. കാഞ്ചന എന്നിവർ സംസാരിച്ചു.