t

തൃപ്പൂണിത്തുറ: നഗരസഭയുടെ രാഷ്ടീയ പക്ഷപാതിത്വവും അവഗണനയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാരായ ഡി. അർജുനനും രോഹിണിയും ചെയർ പേഴ്സന്റെ കാബിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിൽ നടന്ന ശുചീകരണ യജ്ഞത്തിൽ തൊഴിലുറപ്പ്, ഹരിത കർമ്മസേന, സാനിറ്റേഷൻ തൊഴിലാളികളെ അയയ്ക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ബഹിഷ്കരിച്ചാണ് കൗൺസിലർമാർ കുത്തിയിരുപ്പ് നടത്തിയത്. ധർണ്ണ യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ കെ.വി. സാജു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പി.ബി. സതീശൻ, റോയ് തിരുവാങ്കുളം, ശ്രീലത മധുസൂദനൻ, ജയകുമാർ, എൽസി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.