കളമശേരി: ഏലൂർ ദേശീയ വായനശാലയുടെ സംഗീത വിഭാഗമായ മ്യൂസിക് ഫ്രണ്ട്സ് നടത്തിയ ജനകീയ ഗാനമേള നഗരസഭാ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.എം. അയൂബ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സമിതി അംഗം ഡി.ഗോപിനാഥൻ നായർ , പി.എസ്. അനിരുദ്ധൻ, സലിം പാണക്കാടൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിൽ കലാമേള കലാകാരൻ കെ.രാമകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.