കാലടി: ചൊവ്വര ജനകീയ വായനശാലയുടെ വാർഷികാഘോഷം ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി വി.കെ.ഷാജി പരിസ്ഥിതി സന്ദേശം നൽകി. ലൈബ്രറി പ്രസിഡന്റ് പി.വി.തങ്കപ്പൻ അദ്ധ്യക്ഷനായി. സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം അഖിൽ പ്രവീണിനെയും പ്രശസ്ത നാടക നടൻ ചൊവ്വര ബഷീറിനെയും എം.ആർ.സുരേന്ദ്രനും വി. കെ.ഷാജിയും ചേർന്ന് ആദരിച്ചു. റിട്ടയേഡ് അദ്ധ്യാപകരെ പി.തമ്പാനും കെ.സി.വത്സലയും ചേർന്ന് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഷബീറലി, ജാരിയ കബീർ, സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.എൻ.ഗോപാലകൃഷ്ണൻ, അഡ്വ.ഉബൈദുള്ള, കെ.എസ്.എ നാസർ , കെ.കെ.ഷൈസൻ തുടങ്ങിയവർ സംസാരിച്ചു.