 
ചോറ്റാനിക്കര: നിരവധി കുറ്റകൃത്യങ്ങളിലേർപ്പെട്ട കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. ആമ്പല്ലൂർ മാടപ്പിള്ളിവീട്ടിൽ ആദർശ് ചന്ദ്രശേഖരനെയാണ് (25) കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചോറ്റാനിക്കര, മുളന്തുരുത്തി, തൃപ്പൂണിത്തുറ, ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കവർച്ച, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക്ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ 50 പേരെ കാപ്പചുമത്തി അറസ്റ്റുചെയ്ത് ജയിലിലടച്ചു. 35പേരെ നാടുകടത്തി.