.പെരുമ്പാവൂർ: വായ്ക്കര ഗവൺമെന്റ് യുപി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗത്തിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഇന്നു രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മാരകമായ പ്രവേശനകവാടത്തിന്റെയും ടോയ്‌ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാവും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ സ്വാഗതം ആശംസിക്കും.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗ്ഗീസ്, ശാരദാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ എം സലീം, സി ജെ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി, സ്ഥിരം സമിതി ചെയർമാന്മാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ രാജി ബിജു, പഞ്ചായത്ത് അംഗങ്ങളായ കെ.എൻ. ഉഷാദേവി, മാത്യു ജോസ് തരകൻ, ഫെബിൻ കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് ബിജു പി പോൾ, ഹെഡ്മിസ്ട്രസ് ബിസി മോൾ ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.