baburaj

കൊച്ചി: അദ്വൈത പ്രചാർസഭ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി പ്രവർത്തകരെ ആദരിക്കലും ഫലവൃക്ഷതൈ വിതരണവും നടത്തി. സഭാ പ്രസിഡന്റ് ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ശ്രീമൻ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി രാധാകൃഷ്ണൻ പ്രസംഗിച്ചു. ടി.എൻ. പ്രതാപൻ, ഏലൂർ ഗോപിനാഥ്, വേണു വാര്യത്ത് എന്നിവർക്ക് ജസ്റ്റിസ് ലീലമണി പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോ-ഓർഡിനേറ്റർ ഷനോജ് രവീന്ദ്രൻ നന്ദി പറഞ്ഞു.