
മൂവാറ്റുപുഴ: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽമൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥി ആർദ്ര സുരേഷിന് ഇരട്ട വിജയം. ഹൈദരാബാദിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആർദ്ര രണ്ട് വീതം സ്വർണ്ണവും വെള്ളിയും സ്വന്തമാക്കി.
ജൂനിയർ 45 കിലോഗ്രാം വിഭാഗത്തിൽ ( ഇടത് വലത് കൈ ) രണ്ട് സ്വർണ്ണവും സീനിയർ 50 കിലോ വിഭാഗത്തിൽ (ഇടത് വലത് കൈ) രണ്ട് വെള്ളിയുമാണ് ആർദ്ര കരസ്ഥമാക്കിയത്. പ്ലസ് വൺ വിദ്യാർത്ഥിയായ ആർദ്ര ദേശീയ പഞ്ചഗുസ്തി താരങ്ങളായ സുരേഷ് മാധവന്റേയും റീജ സുരേഷിന്റേയും മകളാണ്. തുർക്കിയിൽ ഒക്ടോബർ 14മുതൽ 24 വരെ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും ആർദ്ര സുരേഷ് നേടിയിട്ടുണ്ട്.