തൃപ്പൂണിത്തുറ: സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിങ്കൊടി പ്രകടനം നടത്തി. പ്രകടനത്തിൽ കെ.ബാബു എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ്, മണ്ഡലം പ്രസിഡന്റ് പി.സി. പോൾ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ടി.വി.ഷാജി, ഡി. അർജുനൻ, കെ.ബി. വേണുഗോപാൽ, രവീന്ദ്രൻ മേനോക്കി, ഇ.എസ്. സന്ദീപ്, ആർ. രശ്മി, മീര ബാബു, ദേവി കണ്ണങ്ങനാട്ട്, കനക വേലായുധൻ, പി.കെ. ജയകുമാർ, യൂത്ത് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സിബിൻ കെ. സാജു, ജിത്തു ബോബൻ, വിഷ്ണു ബാലചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി. ഗോപാലകൃഷ്ണൻ, ടി.ആർ. ശശികുമാർ, പി.എം. ബോബൻ, ചിറയിൽ ഷാജി എന്നിവർ നേതൃത്വം നൽകി.