കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമന്ത്രി ടി.എസ്. ജോണിന്റെ 6ാം ചരമവാർഷികാചരണം എറണാകുളം ശിക്ഷക് സദനിൽ നടക്കും. പാർട്ടി ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഇന്ന് കല്ലൂപ്പാറ ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 7.30 യ്ക്ക് കർബാനയും 8.30 കല്ലറയ്ക്കൽ പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എൻ. ഗിരി അറിയിച്ചു.