കിഴക്കമ്പലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി വെമ്പിള്ളി ഗ്രാമീണ വായനശാലയുമായി സഹകരിച്ച് കുന്നത്തുനാട് പഞ്ചായത്തുതല സംഘാടകസമിതി സെമിനാർ സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതി എന്തുകൊണ്ട് വ്യത്യസ്തമാകണം എന്ന വിഷയത്തിലെ സെമിനാർ കുന്നത്തുനാട് പഞ്ചായത്ത് അംഗം എൻ.ഒ. ബാബു ഉദ്ഘാടനം ചെയ്തു. സാബു വർഗീസ് അദ്ധ്യക്ഷനായി. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം.കെ.രാജേന്ദ്രൻ വിഷയാവതരണം നടത്തി. കെ.ജെ. ജോർജ്, പി.കെ. അലി തുടങ്ങിയവർ സംസാരിച്ചു.