share

കൊച്ചി: ഓഹരിവിപണിയെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കേന്ദ്രധനമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകിട്ട് നാലിന് എറണാകുളം ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ യോഗം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://dipam.gov.in/capitalMarketConfRgstrtn എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 75 നഗരങ്ങളിൽ ഒരേസമയം നടക്കുന്ന പരിപാടി ധനമന്ത്രി നിർമ്മല സീതാരാമൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഓഹരി നിക്ഷേപ രംഗത്തെ പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. ദീപം ഡയറക്ടർ ഡോ. റോസ്‌മേരി. കെ. അബ്രഹാം , കളക്‌ടർ ജാഫർ മാലിക് എന്നിവർ പങ്കെടുക്കും.