
കോലഞ്ചേരി: ലോറിയിലേക്ക് റബർതടി കയറ്റുന്നതിനിടെ കെട്ട് തെന്നി ദേഹത്തേക്ക് മറിഞ്ഞുവീണ് തൊഴിലാളി മരിച്ചു. രാമമംഗലം മേമുറി പുത്തൻവീട്ടിൽ അപ്പുക്കുട്ടനാണ് (50) ദാരുണാന്ത്യം. അപകടത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.