
കൊച്ചി: സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരളയുടെ സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ്, എം.എൽ.എ. എ.ബി. സാബു, എൻ.വി. മുരളി എന്നിവർ സംസാരിച്ചു.
മേയർ അഡ്വ.എം. അനിൽകുമാർ ചെയർമാനായ സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരി എസ്.ആർ. ശക്തിധരനാണ്. എം.പി.മാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ജെബി മേത്തർ, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, മുൻ എം.പിമാരായ കെ.വി. തോമസ്, ഡോ. സെബാസ്റ്റ്യൻ പോൾ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള എന്നിവർ രക്ഷാധികാരികളാണ്.