മൂവാറ്റുപുഴ: പത്തുവയസുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ. ആരക്കുഴ കീഴ്‌മടങ്ങ് വയലിൽവീട്ടിൽ ബിബിൻസ് മാത്യുവിനെയാണ് (41) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.