
തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം 677 -ാം നമ്പർ ശാഖ കാട്ടിക്കുന്ന് ആർ. ശങ്കർ സ്മാരക കുടുംബ യൂണിറ്റിന്റെ പൊതുയോഗവും പഠനോപകരണ വിതരണവും മകരംചേരിൽ രവീന്ദ്രന്റെ വസതിയിൽ നടന്നു. ശാഖാ സെക്രട്ടറി കെ.കെ.ബിജു അദ്ധ്യക്ഷനായ ചടങ്ങിൽ പഠനോപകരണങ്ങളുടെ വിതരണം പ്രസിഡന്റ് വി.പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. ശാന്തി ദിനേശൻ, കെ.വി. ദേവരാജൻ, കെ.റ്റി. സുനിൽ, ലൈജു പനച്ചിക്കൽ, കെ.എം. ഫൽഗുനൻ, അജയ്ദേവ് ശ്രീനിലയം, സുബ്രഹ്മണ്യൻ വീരം താഴത്ത്, കെ. റ്റി. അനിൽകുമാർ, വിനീഷ് മകരംചേരിൽ, പി.കെ. തിലോത്തമ പരപ്പിൽ, ബിനു ഷാജി, രമ വിജയൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എൻ. അനിൽകുമാർ സ്വാഗതവും സെക്രട്ടറി എം.കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു.