v

കൊച്ചി: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണെന്നു പറഞ്ഞ് ഷാജ് കിരൺ എന്നൊരാൾ കാണാൻ വന്നെന്നും, രഹസ്യമൊഴി പിൻവലിച്ചില്ലെങ്കിൽ വെളിച്ചം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന സുരേഷ്. മുൻമന്ത്രി കെ.ടി. ജലീൽ നൽകിയ കേസിൽ സ്വപ്‌നയും പി.എസ്. സരിത്തും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. രഹസ്യമൊഴിയിൽ പറഞ്ഞതു കള്ളമാണെന്ന് പരസ്യമായി പറഞ്ഞില്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹർജിയിൽ പറയുന്നു.

ജൂൺ എട്ടിന് ഉച്ചക്ക് ഒന്നരയോടെ പാലക്കാട്ടെ ഓഫീസിൽ ഷാജി കിരൺ വന്നു. കെ.പി യോഹന്നാന്റെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ ഡയറക്ടറെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ എന്നിവരുമായി അടുപ്പമുള്ളയാളാണ് ഷാജിയെന്ന് ശിവശങ്കർ നേരത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിദേശ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് ഇയാളാണെന്നും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കീഴ്‌പ്പെട്ടു പ്രവർത്തിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ആർ.എസ്.എസ്, ബി.ജെ.പി സംഘടനകളുടെയും അഭിഭാഷകന്റെയും പ്രേരണയിലാണ് രഹസ്യമൊഴി നൽകിയതെന്ന് പരസ്യമായി പറയണമെന്ന് ആവശ്യപ്പെട്ടു. രഹസ്യമൊഴിയിൽ പറഞ്ഞതു കള്ളമാണെന്ന ഓഡിയോയോ, വീഡിയോയോ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ പത്തു വരെ സമയം നൽകി. രാവിലെ ഡി.ജി.പിയോടൊപ്പം മുഖ്യമന്ത്രിയെ കാണുമ്പോൾ ഇതു നൽകാനായില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തി.

മുഖ്യമന്ത്രി പറഞ്ഞിട്ടാണു വന്നതെന്ന് ഷാജി പറയുന്ന സംഭാഷണം റെക്കാഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, മുൻ ഐ.എ.എസുകാരി​ നളിനി നെറ്റോ, എം. ശിവശങ്കർ തുടങ്ങിയവർ യു.എ. ഇ കോൺസുലേറ്റുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. കേന്ദ്ര ഏജൻസികളോട് ഇവരുടെ പേരു പറയാതിരിക്കാൻ ജുഡിഷ്യൽ കസ്റ്റഡിയിൽ പീഡിപ്പിച്ചു. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് മുഖേന നേരത്തെ മജിസ്ട്രേട്ട് മുമ്പാകെ മൊഴി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കാതെ മൊഴി കസ്റ്റംസ് പൂഴ്‌ത്തി. തെളിവുകൾ എൻ.ഐ.എ പിടിച്ചെടുത്ത മൊബൈലിലും ലാപ്‌ടോപ്പിലുമുണ്ടെന്നും ഹർജിയിൽ പറയുന്നു.

 ഷാ​ജ് ​കി​ര​ൺ​ ​വി​ശ്വ​സ്ത​നാ​യി​രു​ന്നു​വെ​ന്ന് ​സ്വ​പ്‌​ന​ ​സു​രേ​ഷ്

അതേസമയം,​ ഷാ​ജ് ​കി​ര​ൺ​ ​ന​ല്ല​ ​സു​ഹൃ​ത്തും​ ​വി​ശ്വ​സ്ത​നു​മാ​യി​രു​ന്നെ​ന്ന് ​സ്വ​പ്ന​ ​സു​രേ​ഷ് മു​ൻ​കൂ​ർ​ ​ജാ​മ്യ​പേ​ക്ഷ​ ​കോ​ട​തി​ ​ത​ള്ളി​യ​തി​ന് ​പി​ന്നാ​ലെ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​ പറഞ്ഞു. താ​ൻ​ ​വി​ളി​ച്ചി​ട്ട് ​ത​ന്നെ​യാ​ണ് ​ഷാ​ജ് ​ബു​ധ​നാ​ഴ്ച​ ​പാ​ല​ക്കാ​ട്ടേ​ക്ക് ​വ​ന്ന​ത്.​ ​കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശ്ര​മം.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ശി​വ​ശ​ങ്ക​റാ​ണ് ​ഷാ​ജി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.​ ​സ​രി​ത്തി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​മെ​ന്ന് ​ര​ണ്ടു​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​തൃ​ശൂ​രി​ൽ​ ​ഷാ​ജി​നെ​ ​ക​ണ്ട​പ്പോ​ൾ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രു​ന്നു.​ ​അ​ത് ​ത​ന്നെ​ ​സം​ഭ​വി​ച്ച​തി​നാ​ലാ​ണ് ​സ​രി​ത്തി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ​ ​ഷാ​ജി​നെ​ ​വി​ളി​ച്ച​ത്.
വി​ജി​ല​ൻ​സാ​ണ് ​കൊ​ണ്ടു​പോ​യ​തെ​ന്ന് ​ആ​ദ്യം​ ​അ​റി​യി​ച്ച​തും​ 45​ ​മി​നി​റ്റി​ന​കം​ ​വി​ട്ട​യ​ക്കു​മെ​ന്ന് ​പ​റ​ഞ്ഞ​തും​ ​അ​ദ്ദേ​ഹ​മാ​ണ്.​ ​ഇ​തി​നു​പി​ന്നാ​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നാ​വും​ ​ശ​ബ്ദ​വു​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നി​കേ​ഷ് ​കു​മാ​ർ​ ​എ​ന്ന​യാ​ൾ​ ​വ​ന്നു​കാ​ണു​മെ​ന്നും​ ​സം​സാ​രി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദേ​ശി​ച്ചു.​ ​നി​കേ​ഷി​ന് ​ത​ന്റെ​ ​ഫോ​ണാ​ണ് ​ആ​വ​ശ്യം​ ​അ​ത് ​ന​ൽ​ക​ണം.​ ​പ​റ​യു​ന്ന​തു​പോ​ലെ​ ​കേ​ട്ടാ​ൽ​ ​കേ​സെ​ല്ലാം​ ​ഒ​ത്തു​തീ​ർ​ക്കാ​മെ​ന്നും​ ​ഷാ​ജ് ​പ​റ​ഞ്ഞു.