അങ്കമാലി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.വി.സജീവൻ,കെ.വി. മുരളി, നഗരസഭ ചെയർമാൻ റെജി മാത്യു, വൈസ് ചെയർപേഴ്സൺ റീത്ത പോൾ,ഡി.സി.സി അംഗം പീറ്റർ മേച്ചേരി,യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ലൈജു ഈളാരി,ദേവാച്ചൻ കോട്ടക്കൽ, സാജി ജോസഫ്, ബാബു മഞ്ഞളി,പിഎഫ്.വിൻസെന്റ്, മേരി വർഗീസ് എന്നിവർ നേതൃത്വം നൽകി.