കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ 57-ാമത് വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സ് ജൂൺ 11, 12 തിയതികളിൽ പാലാരിവട്ടം കുമാരനാശാൻ സ്മാരക സൗധത്തിൽ നടത്തും. പായിപ്ര ദമനൻ, ഡോ. ശരത്ത്, അഡ്വ. വിൻസന്റ് ജോസഫ് എന്നിവർ ക്ലാസുകൾ നയിക്കും. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ 11നകം യൂണിയൻ ഓഫീസിൽ അപേക്ഷ നൽകണമെന്ന് കോ- ഓർഡിനേറ്റർ കെ.കെ. മാധവൻ അറിയിച്ചു. വിവരങ്ങൾക്ക് : 04842972298.