അങ്കമാലി:എസ്.എൻ.ഡി.പി.യോഗം വടക്കേ കിടങ്ങൂർ ശാഖയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് സൈജു ഗോപാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി ധന്യ സജി, മുൻ യൂണിയൻ കൗൺസിലർ പി.വി. ബൈജു, സുബിൻ ഷാജി,​ ബാബു മാളിയേക്കൽ, എസ്. അരവിന്ദൻ, പി.വി.സദാനന്ദൻ എന്നിവർ സംസാരിച്ചു.