കോതമംഗലം: ജനവാസപ്രദേശങ്ങളെ പൂർണ്ണമായി ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിർണ്ണയിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടമ്പുഴ, കീരംപാറ, കോട്ടപ്പടി, പിണ്ടിമന, കടവൂർ വില്ലേജുകളുടെ പരിധിയിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കുമെന്ന് എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ ആർ.അനിൽ കുമാർ അറിയിച്ചു. ഇതേ വിഷയം ഉയർത്തി ഇടുക്കി ജില്ലയിലും എൽ.ഡി.എഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.