കൊച്ചി: ജനതാദൾ (എസ്) എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ' മുറിയരുത്, മുറിക്കരുത് എന്റെ ഇന്ത്യയെ' എന്നപേരിൽ 11ന് രാവിലെ 10 30 ന് രാജേന്ദ്ര മൈതാനത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മതേതര സംഗമം സംഘടിപ്പിക്കും. ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് മുഖ്യപ്രഭാഷണം, നിയോജകമണ്ഡലം പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിക്കും.