കുറുപ്പംപടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മുടക്കുഴ പഞ്ചായത്ത് കമ്മിറ്റി വാർഷിക സമ്മേളനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.വി. കോര അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിസന്റ് ജോബി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, പഞ്ചായത്ത് അംഗങ്ങളായ ജോസ് എ.പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, രജിത ജയ്മോൻ, ഡോളി ബാബു, സോമി ബിജു, ടി.കെ.സാബു, അസോസിയേഷൻ ഭാരവാഹികളായ പോളച്ചൻ,എം.ഡി. റാഫേൽ, പി.കെ.രാജപ്പൻ, എൻ.വി.വാസുദേവൻ, ശ്യാമള എന്നിവർ പ്രസംഗിച്ചു.