മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ എൻ.എസ്.എസ് (നാഷണൽ സർവീസ് സ്കീം) പുരസ്കാര വേദിയിൽ ഈസ്റ്റ് മാറാടി സ്കൂളിന് ഇരട്ടത്തിളക്കം. മികച്ച എൻ.എസ്.എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡുകളാണ് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിന് ലഭിച്ചത്.
മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് സമീർ സിദ്ദീഖിയും മികച്ച യൂണിറ്റിനുള്ള അവാർഡ് പ്രിൻസിപ്പൽ റനിത ഗോവിന്ദും പി.ടി.എ പ്രസിഡന്റ് സിനിജ സനിലും അദ്ധ്യാപകനായ രതീഷ് വിജയനും ചേർന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. പുരസ്കാര വിതരണവും സമ്മേളന ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി, മേയർ ആര്യ രാജേന്ദ്രൻ, രാജ്യസഭ എം.പി എ.എ റഹീം, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി.ശ്രീധർ, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. അൻസാർ, ഡി.ജി.ഇ ജീവൻ ബാബു , വി.എച്ച്.എസ്.ഇ ഡപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.രഞ്ജിത്, ബ്രഹ്മനായകം മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.