കൂത്താട്ടുകുളം:സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചെമ്പും ചുമന്ന് കരിങ്കൊടി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി ജോൺ നേതൃത്വം കൊടുത്തു. മുനിസിപ്പൽ പ്രതിപക്ഷനേതാവ് പ്രിൻസ് പോൾ ജോൺ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി. ജോസ്, ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറിമാരായ സിബി കൊട്ടാരം, പി.സി.ഭാസ്കരൻ, ബോബൻ വർഗീസ്, തോമസ് ജോൺ, ഡി.ടി.എഫ്.കെ നിയോജക മണ്ഡലം പ്രസിഡന്റ് സജി മാത്യു, കെ.പി.സി.സി വിചാർ വിഭാഗം നിയോജകമണ്ഡലം ചെയർമാൻ മാർക്കോസ് ഉലഹന്നാൻ, കൗൺസിലർമാരായ ജിജോ ടി.ബേബി,ജോൺ എബ്രഹാം എന്നിവർ നേതൃത്വം നൽകി.