കൂത്താട്ടുകുളം:സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുമാറാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒലിയപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ:ജയ്സൺ ജോസഫ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നെവിൻ ജോർജ്, ബിനോയ് കള്ളാട്ടുകുഴി, സാജു മടക്കാലിൽ,സാജു.കെ.പോൾ, സുനിൽ കള്ളാട്ടുകുഴി, കെ.എസ്.ഹരി, മത്തച്ചൻ ചിറ്റാലിൽ, ജോഷി കെ. പോൾ, ടി.പി. ജോൺ,വർഗീസ് ജോഷി, ലൂയിസ് പോൾ, ജോസ് ജോൺ, സിജോ ജോൺ,സിജു കട്ടയ്ക്കൽ, സി.ആർ. രാജേഷ്, ഷിന്റോ ജയിംസ് എന്നിവർ നേതൃത്വം നൽകി.