മൂവാറ്റുപുഴ: പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നിർമ്മിച്ച ഡോ.ബി.ആർ. അംബേദ്കർ എസ്.സി. പരിശീലനകേന്ദ്രത്തിന്റെയും, “മാർഗ്ഗദീപം” (എസ്.സി. ഉദ്യോഗാർത്ഥികൾക്കുള്ള പി.എസ്.സി പരിശീലനം) പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മാലിക് ഐ.എ.എസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോർജ്ജ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോ- ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ കെ.ജി.രാധാകൃഷ്ണൻ ആമുഖ പ്രസംഗംനടത്തി. അസി.ഡവലപ്മെന്റ് കമ്മിഷണർ(ജനറൽ‍) ബാബു കെ.ജി മുഖ്യ അതിഥിയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റിയാസ്ഖാൻ, ചെയർപേഴ്സൺമാരായ രമരാമകൃഷ്ണൻ, സാറാമ്മജോൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമനമോഹനൻ, ആൻസി ജോസ്, ഒ.പി. ബേബി, ജോളിമോൻ സി.വൈ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.കെ.മുഹമ്മദ്, ജോസി ജോളി , സിമ്പിൾ സാബു, ബെസ്റ്റിൻ ചേറ്റൂർ, ബിനി ഷൈമോൻ, പട്ടികജാതി വികസന ഓഫീസ൪ റസീന റ്റി.എ എന്നിവർ സംസാരിച്ചു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, എസ്.സി. ഉദ്യോഗാർത്ഥികൾ, പരിശീലകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 2,57,000 രൂപയാണ് 1 വർഷം നീണ്ടുനിൽക്കുന്ന സൗജന്യ പി.എസ്.സി പരിശീലന പരിപാടിക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.