
കോലഞ്ചേരി: മഴുവന്നൂർ കടയ്ക്കനാട് ഇലവുംതുരുത്തേൽ ഇ.എം. പൗലോസിന്റെ ഭാര്യ മേരി പൗലോസ് (71 - റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി. സ്‌കൂൾ, സൗത്ത് മഴുവന്നൂർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ: ജാൻസിപോൾ (എം.ഒ.എസ്.സി ഹോസ്പിറ്റൽ, കോലഞ്ചേരി), ലീന പോൾ (വി.എച്ച്.എസ്.എസ്., ഇരുമ്പനം), ജയപോൾ (സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി). മരുമക്കൾ: തോമസ് കുര്യൻ, പോൾ വർഗീസ്, നീരജ്‌പോൾ.