ആലങ്ങാട്: നയതന്ത്ര ബാഗിലൂടെ കറൻസി കടത്തിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലങ്ങാട്, കരുമാല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ കരിദിനം ആചരിച്ചു. ഡി.സി.സി ജന. സെക്രട്ടറി കെ.വി.പോൾ ആലങ്ങാട്ടെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ തിരുവാലൂർ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു മാത്യു, പി.എസ്. സുബൈർഖാൻ, എം.പി.റഷീദ്, ജോയി കൈതാരൻ, ഗർവാസിസ് മാനാടൻ, കെ.പി. പൗലോസ്, ലിസി മാളിയേക്കൽ, ബിനു കരിയാട്ടി, സാബു പണിക്കശ്ശേരി, ജോഷി വേവുകാട്, ഷാമിലി കൃഷ്ണൻ, ട്രീസാ പൈലി, വാസന്തി കട്ടപ്പൻ, സനീഷ് വർഗീസ്, ആരിഫ് ഖാൻ എന്നിവർ പങ്കെടുത്തു.
കരുമാല്ലൂരിൽ മണ്ഡലം പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എം. അബു അദ്ധ്യക്ഷനായി. വി.ഐ.കരീം, കെ.ആർ. നന്ദകുമാർ, പി.എ.സക്കീർ, ഫ്രാൻസിസ് പഞ്ഞിക്കാരൻ, കെ.എ. ജോസഫ്, എം.എ. ശശി, ബിന്ദു ഗോപി, ബീനാ ബാബു, വി.പി. അനിൽകുമാർ, കെ.എം. ലൈജു എന്നിവർ പങ്കെടുത്തു.