കോലഞ്ചേരി: പൊതുമരാമത്ത് വകുപ്പിനു കീഴിൽ പുത്തൻകുരിശ് സെക്ഷൻ പരിധിയിലെ 19 റോഡുകളുടെ അ​റ്റകു​റ്റപ്പണികൾക്ക് 1.30 കോടി രൂപ അനുവദിച്ചതായി പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. ഒരുവർഷത്തെ റണ്ണിംഗ് കോൺട്രാക്ടായി പ്രവൃത്തികൾ നടക്കും.

മനക്കടവ്-മോറക്കാല-പിണർമുണ്ട-അമ്പലപ്പടി -പെരിങ്ങാല - പാടത്തിക്കര-ബ്രഹ്മപുരം,പെരുമ്പാവൂർ- പുത്തൻകുരിശ്, പെരിങ്ങാല-പുത്തൻകുരിശ്, കോലഞ്ചേരി-പട്ടിമ​റ്റം, വാത്തിമ​റ്റം - അത്താണി, പൂതൃക്ക-പാലയ്ക്കാമ​റ്റം,എരപ്പുംപാറ- കൂട്ടകാഞ്ഞിരം, കോലഞ്ചേരി-കറുകപ്പിള്ളി, പുത്തൻകുരിശ്‌-ചോ​റ്റാനിക്കര, പുത്തൻകുരിശ്-കുറിഞ്ഞി, തിരുവാണിയൂർ-വെട്ടിക്കൽ, മാമല - വെണ്ണിക്കുളം, ചെമ്മനാട് -പാലാപ്പടി അത്താണി-വണ്ടിപ്പേട്ട - വെട്ടിക്കൽ, പോഞ്ഞാശ്ശേരി-ചിതപ്പുഴ, കിഴക്കമ്പലം-പാങ്കോട്, മംഗലത്തുനട-പ്ലാവിൻചുവട്, എറണാകുളം-തേക്കടി, പഴങ്ങനാട്- കപ്പേളപ്പടി, പാടത്തിക്കര- ബ്രഹ്മപുരം, പെരുവുംമൂഴി- മഴുവന്നൂർ എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.