
കൊച്ചി: നാടെങ്ങും മദ്യശാലകൾ ആരംഭിച്ച് മദ്യവ്യാപനം നടത്താനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ആഗോള ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് പ്രതിഷേധ സദസുകളും റാലികളും സംഘടിപ്പിക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കലും സംസ്ഥാന വക്താവ് അഡ്വ. ചാർളി പോളും അറിയിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ 23-ാമത് സംസ്ഥാന വാർഷികവും ജനറൽബോഡിയും14ന് രാവിലെ 10ന് പാലാരിവട്ടം പി.ഒ.സിയിൽ നക്കും. സംസ്ഥാന ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.