ack-nair
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീർഘകാലം എയർപോർട്ട് ഡയറക്ടറായി മികച്ച സേവനം നടത്തിയ എ.സി.കെ നായരെ സംസ്ഥാന ഹജ്ജ് ക്യാമ്പിൽ ചെയർമാൻ സി. മുഹമ്മദ് ഫൈസി പൊന്നാടഅണിയിക്കുന്നു

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെട്ട 3015 പേർ മദീനയിലെത്തി. 2105 പേരും സ്ത്രീകളാണ്. ഇതുവരെ എട്ട് വിമാനങ്ങൾ സർവീസ് നടത്തി. ഇന്ന് രാവിലെയും വൈകിട്ടുമായി രണ്ട് വിമാനങ്ങൾ പുറപ്പെടും. ലക്ഷദ്വീപിൽ നിന്നുള്ള തീർത്ഥാടകർ രണ്ടാമത്തെ വിമാനത്തിലാണ് പോകുന്നത്.
ഇന്നലെ യാത്രഅയപ്പ് സംഗമത്തിന് ചെയർമാൻ സി. മുഹമ്മദ് ഫൈസി നേതൃത്വം നൽകി. സിയാൽ മുൻ എയർപോർട്ട് ഡയറക്ടർ എ.സി.കെ നായർ, എ.എം. യൂസുഫ്, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ മൊയ്തീൻകുട്ടി, മെമ്പർമാരായ സഫർ എ. കയാൽ, പി ടി. അക്ബർ, എം എസ്. അനസ് ഹാജി, എൻ. മുഹമ്മദലി, എസ്. നജീബ്, ഹസൻ സഖാഫി തറയിട്ടാൽ, ഷബീർ മണക്കാടൻ, സി.എം. അഷ്‌കർ തുടങ്ങിയവർ സംബന്ധിച്ചു.

എ.സി.കെ. നായരെ ഹജ്ജ് ക്യാമ്പിൽ ആദരിച്ചു

നെടുമ്പാശേരി: ദീർഘകാലം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടറായി സേവനമനുഷ്ഠിച്ച എ.സി.കെ. നായരെ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ ആദരിച്ചു. നെടുമ്പാശേരിയിൽനിന്ന് ഹജ്ജ് സർവ്വീസ് ആരംഭിച്ചതുമുതൽ എല്ലാവർഷവും ഹജ്ജ് ക്യാമ്പിന്റെ വിജയത്തിന് സഹായങ്ങളും ഒരുക്കുന്ന വ്യക്തിയായിരുന്നു എ.സി.കെ. നായരെന്ന് ഹജ്ജ് കമ്മിറ്റി അഭിപ്രായപ്പെട്ടു.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പൊന്നാടഅണിയിച്ചു.എ.എം. യൂസുഫ്, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.