
പെരുമ്പാവൂർ: കോടനാട് എസ്.എൻ.ഡി.പി.ശാഖയുടെ കീഴിലെ ചെട്ടിനട എസ്.എൻ.ഡി.പി.എൽ.പി .സ്‌കൂൾ ആൻഡ് എസ്.എൻ. നേഴ്‌സറി എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോടനാട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫല വൃക്ഷത്തൈകൾ നട്ടു. സ്കൂൾ മാനേജറും ശാഖാ പ്രസിഡന്റുമായ ടി.എൻ.രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോടനാട് ക്ലബ്ബ് ഭാരവാഹികളായ സ്റ്റീഫൻ ജോർജ്കുട്ടി, വാവച്ചൻ, ടി.എസ്. പ്രവീൺ, ഷിജോ സേവ്യർ, ടി.വി.വർഗീസ്, ഹെഡ്മിസ്ട്രസ് ദീപ കുര്യൻ, പി.ടി.എ.പ്രസിഡന്റ് കെ.വി. പ്രവീൺ കുമാർ, മാതൃസംഗം ചെയർപേഴ്‌സൺ രാജി ഗോപൻ എന്നിവർ സംസാരിച്ചു.