
ആലുവ: കൊച്ചി മെട്രോയ്ക്ക് കീഴിലെ കരാർ കമ്പനികളിലെ തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാത്തതിനെതിരെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ബോണസ്, മിനിമം വേതനം, ലീവ് ആനുകൂല്യങ്ങൾ, സ്റ്റാൻഡിംഗ് ഓർഡർ നടപ്പിലാക്കൽ തുടങ്ങിയവ ആവശ്യപ്പെട്ടാണ് പണിമുടക്ക്. ആലുവയിൽ നടന്ന സമരപ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രഞ്ജിത്ത് കൊച്ചുവീടൻ അദ്ധ്യക്ഷത വഹിച്ചു. ഷിജോ തച്ചപ്പള്ളി, വിജു ചൂളക്കൽ, സീന മോൾ ദേവസ്യ, ബിന്ദു വിജയൻ, രാഹേഷ് രാജു, ആശാ പ്രസാദ് എന്നിവർ പ്രസംഗിച്ചു.