
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ മലപ്പുറം വളാഞ്ചേരി കരേകാട് കരിമ്പനക്കൽ അബൂബക്കർ ഹാജി (58) നിര്യാനായി. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരുമൊത്താണ് മദീനയിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇവർ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്ന് യാത്രയായത്. കബറടക്കം മദീനയിൽ നടക്കും.