പെരുമ്പാവൂർ: നാഷണൽ ആയുസ് മിഷന്റെ ഭാഗമായി ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ ചികിത്സാ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു അരവിന്ദ്, ജിജി ശെൽവരാജ്, പഞ്ചായത്ത് അംഗങ്ങളായ മരിയ മാത്യു, സാംസൺ ജേക്കബ്, സിനി വിൽസൺ ജോമോൾ ബിജു എന്നിവർ പ്രസംഗിച്ചു.