
നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയാട് യൂണിറ്റിന്റെ ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങൾ തുടക്കം. കരിയാട് ബഡ്‌സ് സ്‌കൂളിലെ കുട്ടികൾക്ക് ടെലിവിഷൻ സെറ്റുകൾ നൽകി സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് തുടക്കമിടും. ആരോഗ്യ ക്യാമ്പുകൾ,വനിതാ സ്വാശ്രയ യൂണിറ്റുകൾ, അംഗങ്ങളുടെ ആരോഗ്യ സുരക്ഷക്കായി ഹെൽത്ത് ഇൻഷുറൻസ് തുടങ്ങി നിരവധി പദ്ധതികൾ രജതജൂബിലി വർഷത്തിൽ നടപ്പാക്കും.
വിവിധ പദ്ധതികളുടെ പ്രഖ്യാപനവും കുടുംബമേളയും ഏലിയാസ് മോർ അത്താനിസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക അംഗങ്ങളെയും ഭാരവാഹികളെയും ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജെ. ഫ്രാൻസിസ് (പ്രസിഡന്റ്), പി.വൈ. കുര്യാച്ചൻ (വൈസ് പ്രസിഡന്റ്), പി. ജെ. ജോയ് ( ജനറൽ സെക്രട്ടറി), ഷൈജൻ പി. പോൾ (ജോ. സെക്രട്ടറി), പി. ജെ. ജോണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.