വൈപ്പിൻ: ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി കാർഡ് (യുണീക് ഡിസബിലിറ്റി ഐഡന്റിഫിക്കേഷൻ കാർഡ്) ലഭ്യമാക്കുന്ന കാമ്പയിന് വൈപ്പിനിൽ തുടക്കം. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോസ്ഥരുടെയും യോഗത്തിൽ തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഓരോ പഞ്ചായത്തിലെയും ഭിന്നശേഷിക്കാരെ കണ്ടെത്തി രജിസ്‌ട്രേഷൻ പൂർത്തിയാക്കാനും മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും ജൂലായ് രണ്ടിന് ന്യൂറോ വിദഗ്ധർ അടക്കം പങ്കെടുക്കുന്ന മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനമായി. കേരള സാമൂഹ്യ സുരക്ഷാ മിഷൻ കോ- ഓർഡിനേറ്റർ ആർ. ദിവ്യ പദ്ധതി വിശദീകരിച്ചു. ജൂലായ് രണ്ടിന് രാവിലെ 10 മുതൽ ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുക. എസ്. എസ്. കെ ജില്ലാ ഓഫീസർ പി.കെ. മഞ്ജു ക്യാമ്പിൽ പങ്കെടുക്കുന്നവരെ ഏകോപിക്കും. ഫോൺ നമ്പർ: 9746401115.