പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് ചുണ്ടമല വാർഡിലെ ശ്മശാനത്തിന്റ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം പിഎം.നാസർ നിർവഹിച്ചു. യോഗത്തിൽ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.എം.ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജ്‌ന നസീർ,അശ്വതി രതീഷ്,പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബേസിൽ കുര്യാക്കോസ്, കെ.ഇ. കുഞ്ഞുമുഹമ്മദ്,സന്തോഷ് വർഗീസ്, നിബു പാസ്റ്റർ, റൈസൺ, ബൈജു,ശിഹാബ് എന്നിവർ പങ്കെടുത്തു.