പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് കുറ്റിപ്പാടത്ത് തുടങ്ങിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്തു. പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് വിവിധ പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നത്. രാസവളം ഉപയോഗിക്കാതെയാണ് കൃഷി. പച്ചക്കറി ഉത്പന്നങ്ങൾ ബാങ്കിന്റെ സൂപ്പർ മാർക്കറ്റിലെ സ്റ്റാൾവഴി വിറ്റഴിക്കും. ഭരണസമിതി അംഗങ്ങളായ എം.വി. പ്രകാശ്, കെ.കെ. ശിവൻ, സി.എസ്. നാസിറുദ്ദീൻ, ധന്യ രാമദാസ്, സെക്രട്ടറി ഇൻചാർജ് സിമി കുര്യൻ, എൻ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.