മൂവാറ്റുപുഴ: ഹൈദരാബാദിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണമെഡൽ നേടിയ മധു മാധവന് വാഴക്കുളം സെന്റ് ജോർജസ് വോളിബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് അംഗം പി.എസ്.സുധാകരൻ മധുവിനെ ഷാളണിയിച്ചു. യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് തോമസ് വർഗീസ് താണിക്കൽ അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. വോളിബോൾ ക്ലബ്ബ് സെക്രട്ടറി ജേക്കബ് ജോസഫ് വടക്കേക്കര, വൈസ് പ്രസിഡന്റ് ജോജോ വർഗീസ് ഓലിക്കൽ, പി.എൻ.ജയകുമാർ, ജോസ് വർഗീസ്, ജോജി, ഡൊമിനിക് അയ്യംകോലിൽ, ഇ.കെ.ഷാജി, ഒ.എം. പീറ്റർ, കെ.സി. ജോൺ, കെ.സി. പീറ്റർ, മാത്യു കാർമൽ, ജോൺസൺ തൊഴാല തുടങ്ങിയവർ സംസാരിച്ചു.