ആലുവ: സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മേഖലയിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോർജ്, ഹസീം ഖലീദ്, എം.പി. സൈമൺ, അജ്മൽ കാമ്പായി, ബാബു കുളങ്ങര, പോളി ഫ്രാൻസിസ്, ജെയിസൺ പീറ്റർ, കെ. ജയകുമാർ, എൻ.ആർ. സൈമൺ, സിജു തറയിൽ തുടങ്ങിയവർ നോതൃത്വം നൽകി.
യു.ഡി.എഫ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും സമ്മേളനവും കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. വി.ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഷാനവാസ്, സുരേഷ് മുട്ടത്തിൽ, നാസർ എടയാർ, സി.കെ. ബീരാൻ, ടി.എച്ച്. നൗഷാദ് എന്നിവർ നേതൃത്വം നൽകി.
നെടുമ്പാശേരി: പാറക്കടവ് മണ്ഡലം കോൺഗ്രസ് ഐ കമ്മിറ്റി വട്ടപറമ്പ് ജംഗ്ഷനിൽ കരികൊടി പ്രകടനവും പ്രതിഷേധയോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ. സുരേഷ്, ഏ.പി. അശോകൻ, ആന്റണി പാലമറ്റം, സുനിൽ ജെ. അറയ്ക്കലാൻ എന്നിവർ പ്രസംഗിച്ചു.
ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ദേശം ജംഗഷനിൽ ബിരിയാണി ചെമ്പു വഹിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷെരിഫ് ഹാജി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി ഉദ്ഘടനം ചെയ്തു. എ.എ. അബ്ദുൽ റഷീദ് മുഖ്യപ്രാഭാഷണം നടത്തി.