1
തൊട്ടിയിൽ ക്ഷേത്രത്തിന് സമീപം കണ്ടത്തിയ മലപാമ്പിനെ

തൃക്കാക്കര: തൃക്കാക്കര നഗരസഭ 22-ാം ഡിവിഷനിൽ തൊട്ടിയിൽ ക്ഷേത്രത്തിന് സമീപത്ത് കണ്ടെത്തിയ മലമ്പാമ്പിനെ പിടികൂടി. മോരിക്കമൂല ദാമോദരന്റെ വാടകയ്ക്ക് നൽകിയ വീട്ടിൽ ബുധനാഴ്ച രാത്രി 9.30ഓടെ താമസക്കാർ ഗേറ്റ് തുറന്നപ്പോൾ മതിലിനോട് ചേർന്ന് കരിയിലയ്ക്കിടയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. വാർഡ് കൗൺസിലർ ആര്യ ബിബിനെ അറിയിച്ചതിനെ തുടർന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.എം. അനൂപ്, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പാമ്പിനെ പിടിച്ച് ചാക്കിലാക്കി കോടനാട് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്‌സിനെ വിവരമറിയിച്ചു. ഇന്നലെ വൈകിട്ട് നാലോടെ എത്തിയ ഫോറസ്റ്റ് സംഘത്തിന് പാമ്പിനെ കൈമാറി. 15 കിലോ തൂക്കം വരുന്ന പാമ്പിനെ കാട്ടിൽ തുറന്നുവിടും.